Skip to main content

Posts

Showing posts from September, 2021

ഈന്തപ്പഴം നല്ലതാണ്, പക്ഷേ ജിമ്മിൽ പോകുന്നവർ കഴിച്ചാൽ?

  ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ പല പോഷകങ്ങളും ലഭിക്കുമെന്ന് നമുക്ക് അറിയാം. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്‌ടമായ ഈന്തപ്പഴം കൊളസ്‌ട്രോൾ കുറയ്‌ക്കാൻ വളരെയധികം സഹായിക്കും. ജിമ്മിൽ പോകുന്നവർ ഈന്തപ്പഴം കഴിച്ചാൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇത് പലർക്കും ഉണ്ടാകുന്ന സംശയമാണ്. ഈന്തപ്പഴം ശരീരത്തെ ഫിറ്റാക്കി നിർത്താൻ സഹായിക്കും. പേശികളെ ശക്തമാക്കുന്ന പ്രോട്ടീനിന്റെ കലവറയായ ഈന്തപ്പഴം അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നവർ കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് കൂടാതെയും ഈന്തപ്പഴത്തിന് ഗുണങ്ങൾ ഏറെയാണ്. ഈന്തപ്പഴത്തിൽ ഇഷ്ടം പോലെ പൊട്ടാസ്യമുണ്ട്. ഇതു നാഡീവ്യവസ്ഥയെ ശക്തമാക്കും. രക്തത്തിൽ അയണിന്റെ അംശം കുറവുള്ളവർക്ക് ഈന്തപ്പഴം നല്ലതാണ്. അത് രക്തം ശുദ്ധീകരിക്കുകയും ഉൻമേഷം നൽകുകയും ചെയ്യും. സെലെനിയം, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നിവയും ഈന്തപ്പഴത്തിലുണ്ട്. എല്ലുകൾക്ക് ആരോഗ്യം പകരുന്നതിന് ഇതെല്ലാം വളരെ അത്യാവശ്യമാണ്.

ചുവന്ന ചീര കഴിക്കൂ, ആരോഗ്യം നിലനിർത്തൂ Benefits of cheera

  ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.   ചുവന്നചീരയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളുടെ ഒരു കലവറയാണ് ചുവന്നചീര. ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രമേഹം എന്നിവ  തടയാനും ചുവന്ന ചീര ഉത്തമമാണ്..  ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.  ഇതിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ പറയുന്നു.  രക്തയോട്ടം വർധിപ്പിക്കാൻ ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീ...